2014 ഓഗസ്റ്റ് 27, ബുധനാഴ്‌ച

പൃഥ്വിരാജ് മമ്മൂട്ടിയെ വെല്ലുമോ, കെ മധാവനായി പൃഥ്വി

 
 
ചന്തു, പഴശ്ശി രാജ തുടങ്ങി ചരിത്ര നായകന്മാരുടെ വേഷം ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതാര്‍ക്കാണെന്ന് ചോദിച്ചാല്‍ മമ്മൂട്ടി എന്ന് മാത്രമാണ് ഉത്തരം വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ ചെറിയ തിരുത്തലുകളൊക്കെ ആകാം. ചരിത്രത്തിലെ നായകന്മാരുടെ വേഷം കെട്ടാന്‍ തനിക്കും കഴിയുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് 'ഉറുമി' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയല്‍. ഇപ്പോള്‍ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിലൂടെ മൊയ്തീനായും വരുന്നു. അവിടെയും തീരുന്നില്ല. സ്വതന്ത്ര സമര സേനാനിയുടെ വേഷത്തിലാണ് ഇനി പൃഥ്വി എത്തുന്നത്. പൃഥ്വിരാജ് മമ്മൂട്ടിയെ വെല്ലുമോ, കെ മധാവനായി പൃഥ്വി കെ മാധവന്റെ ജീവിതം ആസ്പദമാക്കി രഞ്ജിത്ത് ഒരു സിനിമയൊരുക്കാന്‍ പോകുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. കെ മാധവനായി രഞ്ജിത്ത് തീരുമാനിച്ചിരിക്കുന്നത് പൃഥ്വിരാജിനെയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളല്ല ഒരേ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് കെ മാധവന്‍. കെ മാധവന്റെ ജന്മശദാബ്ദി ആഘോഷത്തില്‍ പ്രകാശനം ചെയ്യപ്പെടുന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏറ്റുവാങ്ങിയാണ് രഞ്ജിത്ത് പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് 'സഹനസമരങ്ങളുടെ സഹയാത്രികന്‍' എന്ന പേരില്‍ കെ മാധവന്റെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു.

2014 ഓഗസ്റ്റ് 12, ചൊവ്വാഴ്ച

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??

ദുല്‍ഖറിന്റെ ഹിറ്റായ ആറ് സിനിമകളുടെ രഹസ്യം??
ആകെ മൊത്തം പതിനൊന്ന് ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെ മകനും യൂത്ത് ഐക്കണുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ചിരിക്കുന്നത്. അതില്‍ മൂന്നേ മൂന്ന് ചിത്രങ്ങളാണ് പ്രതീക്ഷിച്ച വിജയത്തില്‍ എത്താതെ പോയത്. ബാക്കി ഹിറ്റായ സിനിമകളൊക്കെ എടുത്തു പരിശോധിച്ചാല്‍ അതിലൊക്കെ ഒരു കാര്യം ആവര്‍ത്തിക്കുന്നുണ്ട്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പേപ്പര്‍ കട്ടിങ്‌സിലാണ് ഈ കണ്ടു പിടിത്തത്തിന്റെ വിശദവിവരങ്ങളുള്ളത്. ക്ലബ്ബ് എം എമ്മിലെ ആര്‍ ജെ രാഘവാണ് കണ്ടുപിടിത്തം നടത്തിയത്. എന്താണീ കണ്ടുപിടിത്തം എന്നല്ലേ...
1.ദുല്‍ഖറിന്റെ ആദ്യത്തെ ചിത്രമാണ് സെക്കന്റ് ഷോ. ഇതില്‍ ദുല്‍ഖര്‍ അമ്മ രോഹിണിയോട് പിണങ്ങി വീട് വിട്ടിറങ്ങുന്നു. കാശുണ്ടാക്കുന്നു. പടം ഹിറ്റ്
2. ദുല്‍ഖറിന് മാര്‍ക്കറ്റ് നല്‍കിയ ഉസ്താദ് ഹോട്ടലും പറഞ്ഞത് സമാനമായ മറ്റൊരു കഥയാണ്. വാപ്പയോട് പിണങ്ങി ഉപ്പൂപ്പയുടെ അടുത്തെത്തുന്നു. പടം ഹിറ്റായി
3.എബിസിഡിയിലും കഥ മറ്റൊന്നല്ല. അച്ഛന്‍ ദുല്‍ഖറിന് പണി കൊടുത്തു. വീട്ടില്‍ നിന്ന് മാത്രമല്ല രാജ്യംവിട്ട് പോകുന്ന ദുല്‍ഖര്‍ പ്രശസ്തിയിലെത്തുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
4.ഈ ചിത്രത്തില്‍ ദുല്‍ഖറിന് മണിപ്പൂരി പെണ്ണുമായുള്ള പ്രണയം വീട്ടുകാര്‍ എതിര്‍ക്കുന്നു. പതിവു പോലെ വീട് വിട്ടിറങ്ങുന്നു. പടം ഹിറ്റ്
5.ബാംഗ്ലൂര്‍ ഡെയ്‌സിലെത്തിയപ്പോള്‍ അച്ഛനും അമ്മയും ശരിയല്ലാത്തതുകൊണ്ട് ദുല്‍ഖര്‍ വീട് വിട്ടിറങ്ങുകയായിരുന്നു
6.വിക്രമാദിത്യനിലും ദുല്‍ഖര്‍ അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങുകയാണ്. അതും ഹിറ്റ്




ഷാരൂഖ് പൊലീസുകാരിയെ പൊക്കിയത് വിവാദമാക്കേണ്ട:റിമി ടോമി

ഷാരൂഖ് പൊലീസുകാരിയെ പൊക്കിയത് വിവാദമാക്കേണ്ട:റിമി ടോമി
 
കൊച്ചി: ഷാരൂഖ് ഖാന്‍ ബംഗാളില്‍ പൊലീസുകാരിയെ എടുത്തുയര്‍ത്തിയ സംഭവം വിവാദമാക്കേണ്ടെന്ന ഗായിക റിമി ടോമി. ഇത്തരം സംഭവങ്ങള്‍ വിവാദമാക്കേണ്ടെന്നും പൊക്കിയത് പൊലീസുകാരിയെ ആയതിനാലണ് ഈ പ്രശ്‌നങ്ങളെന്നും റിമി ടോമി. കഴിഞ്ഞ ദിവസം പത്രം വായിച്ചപ്പോഴാണ് ഷാരൂഖ് ഖാന്‍ പൊലീസുകാരിയെ എടുത്തുയര്‍ത്തിയത് വിവാദമായതെന്ന് താന്‍ അറിഞ്ഞതെന്നും റിമി ടോമി. മനോരമ ഓണ്‍ലാനോടാണ് റിമി ടോമി ഇക്കാര്യം പറഞ്ഞത്. രണ്ട് വര്‍ഷം മുന്‍പ് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ പരിപാടിയിയ്ക്കിടെ വേദിയില്‍ റിമി ടോമിയെ ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തിയത് വാര്‍ത്തയായിരുന്നു.

റംസാന്‍ ചിത്രങ്ങളൊക്കെ എവിടെയെത്തി

മംഗ്ലീഷില്‍ വിക്രമാദിത്യന്റെ അവതാരം, ടോണി കളം വിട്ടു


ആഘോഷങ്ങള്‍ വരമ്പോള്‍ തിയേറ്ററില്‍ പൊടിപറത്തുന്ന മത്സരമാണ്. ഓണം, റംസാന്‍, ക്രിസ്തുമസ് തുടങ്ങിയ ഉത്സവങ്ങള്‍ ആഘോഷമാക്കുന്നത് സിനിമാ ലോകമാണെന്നത് വാസ്തവം. ഈ കഴിഞ്ഞ പെരുന്നാളിനും മലയാള സിനിമകള്‍ മത്സരിച്ചോടുകയായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍, സലാം ബാപ്പുവിന്റെ മംഗ്ലീഷ്, ജോഷിയുടെ അവതാരം, ജൂനിയര്‍ ലാലിന്റെ ഹായി അയാം ടോണി എന്നീ ചിത്രങ്ങള്‍ തമ്മിലായിരുന്നു മത്സരം. റംസാന്‍ ആഘോഷം ഒന്ന് പൊടിയടങ്ങിയപ്പോള്‍ സിനിമാ ലോകം ഓണത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. അതിനുമുമ്പ് റംസാന്‍ ചിത്രങ്ങള്‍ എവിടെവരെ എത്തിയെന്നൊന്ന് നോക്കൂ..

ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?

അന്നയും റസൂലിനും ശേഷം രാജീവ് രവി വീണ്ടും ഒരു ചിത്രവുമായെത്തുന്നു... ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹന്‍ ഫാസില്‍ നായകനാകുന്നു... രാജീവ് രവിക്കൊപ്പം സന്തോഷ് എച്ചിക്കാനവും ഗീതു മോഹന്‍ദാസും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ... ഏറെ പ്രതീക്ഷക്ക് വകനല്‍കുന്ന ടൈറ്റിലുകളാണ്. എന്നാല്‍ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ആ പ്രതീക്ഷകളെ അപ്രസക്തമാക്കിയോ... അതോ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയെ സാധാരണ പ്രേക്ഷകര്‍ നിഷ്‌കരുണം തള്ളിക്കളഞ്ഞോ... പതിവ് സിനിമ കാഴ്ചകളെ അപ്രസക്തമാക്കുന്നതാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. അപ്രതീക്ഷിതങ്ങള്‍ക്കപ്പുറം ഒരു സാധാരണ കൗമാരക്കാരന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. ഈ ലോകം എങ്ങനെയാണെന്നറിയാന്‍ അവന്റെ കണ്ണ് തുറപ്പിക്കുന്നത് ഒരു കൊലപാതകമാണ്. അതേ തുടര്‍ന്ന് സ്റ്റീവ് ലോപ്പസ് എന്ന വിദ്യാര്‍ത്ഥിയുടെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളാണ് സിനിമ


അഞ്ചാന്റെ കൂടെ കാളിദാസനും റിലീസ് ചെയ്യും: സന്തോഷ് പണ്ഡിറ്റ്

അഞ്ചാന്റെ കൂടെ കാളിദാസനും റിലീസ് ചെയ്യും: സന്തോഷ് പണ്ഡിറ്റ്


സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിന്റെ നാലാമത്തെ ചിത്രത്തിന്റെയും ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററിലെത്തും. അതേ ദിവസമാണ് തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുടെ ബിഗ്ബജറ്റ് ചിത്രമായ അഞ്ചാനും പ്രദര്‍ശനത്തിനെത്തുന്നത്. 'കാളിദാസന്‍ കവിത എഴുതുന്നു' എന്നാണ് പണ്ഡിറ്റിന്റെ പുതിയ ചത്രത്തിന്റെ പേര്. അഞ്ചാനൊപ്പം മത്സരിക്കാനൊരുങ്ങുകയാണത്രെ സന്തോഷ് പണ്ഡിറ്റിന്റെ കാളിദാസന്‍. അഞ്ചാന് ശേഷം റിലീസ് ചെയ്യാനല്ല, അഞ്ചാന്റെ കൂടെ റിലീസ് ചെയ്യാനാണ് എനിക്കിഷ്ടമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. അഞ്ചാന്റെ കൂടെ കാളിദാസനും റിലീസ് ചെയ്യും: സന്തോഷ് പണ്ഡിറ്റ് ആദ്യ ചിത്രങ്ങളിലെന്ന പോലെ ക്യാമറ ഒഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം, ഗാന രചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിങ്, മിക്‌സിഗം, പശ്ചാത്തല സംഗീതം, നിര്‍മാണ നിര്‍വഹണം തുടങ്ങിയവയ്‌ക്കൊപ്പം ചിത്രത്തിലെ നടനും സന്തോഷ് പണ്ഡിറ്റ് തന്നെ. രാജേഷ് ഫോര്‍ ഫ്രൈയിംസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തില്‍ പതിവുപോലെ എട്ടു നായികമാരും എട്ടു പാട്ടുകളും എട്ടു സ്റ്റണ്ടുകളും അടങ്ങിയതാണെന്നാണ് വിവരം.