ഞാന്‍ സ്റ്റീവ് ലോപ്പസ് നിരൂപകര്‍ക്ക് പിടിക്കും, കാണികള്‍ക്കോ?
അന്നയും റസൂലിനും ശേഷം രാജീവ് രവി വീണ്ടും ഒരു ചിത്രവുമായെത്തുന്നു...
ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹന്‍ ഫാസില്‍ നായകനാകുന്നു... രാജീവ്
രവിക്കൊപ്പം സന്തോഷ് എച്ചിക്കാനവും ഗീതു മോഹന്‍ദാസും ചേര്‍ന്ന്
തയ്യാറാക്കിയ തിരക്കഥ... ഏറെ പ്രതീക്ഷക്ക് വകനല്‍കുന്ന ടൈറ്റിലുകളാണ്.
എന്നാല്‍ 'ഞാന്‍ സ്റ്റീവ് ലോപ്പസ്' ആ പ്രതീക്ഷകളെ അപ്രസക്തമാക്കിയോ... അതോ
നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയെ സാധാരണ പ്രേക്ഷകര്‍ നിഷ്‌കരുണം
തള്ളിക്കളഞ്ഞോ...
പതിവ് സിനിമ കാഴ്ചകളെ അപ്രസക്തമാക്കുന്നതാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്.
അപ്രതീക്ഷിതങ്ങള്‍ക്കപ്പുറം ഒരു സാധാരണ കൗമാരക്കാരന്റെ ജീവിതമാണ് സിനിമയുടെ
ഇതിവൃത്തം. ഈ ലോകം എങ്ങനെയാണെന്നറിയാന്‍ അവന്റെ കണ്ണ് തുറപ്പിക്കുന്നത്
ഒരു കൊലപാതകമാണ്. അതേ തുടര്‍ന്ന് സ്റ്റീവ് ലോപ്പസ് എന്ന വിദ്യാര്‍ത്ഥിയുടെ
ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളാണ് സിനിമ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ